ചെന്നൈ: തമിഴ്നാട്ടിലെ കനത്ത മഴയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 71 ആയി. കനത്ത മഴയും വെള്ളപ്പൊക്കവും സാരമായി ബാധിച്ച ചൈന്നൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 22 പേരെ വ്യോമസേന ഹെലികോപ്റ്ററുപയോഗിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇതില്‍ 12 പേര് ശിശുക്കളാണ്.
അശോക് നഗറില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമാണ് ഇവരെ രക്ഷപ്പെടുത്തിയത്. വെള്ളപ്പൊക്കം രൂക്ഷമായ പ്രദേശങ്ങളിലൊന്നാണിത്. ഈ മേഖലകളില്‍ വ്യോമസേന 100 ലിറ്റര്‍ വെള്ളവും 150 ഭക്ഷണപ്പൊതികളും നല്‍കിയിട്ടുണ്ട്. അടുത്ത മൂന്നുദിവസം കൂടി തമിഴ്നാട്ടിലും പുതുച്ചേരിയിലും അതിശക്തമായ മഴതുടരാന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു
ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയുമായി പെയ്ത മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ വെളളത്തിലാണ്. ചെന്നൈ, പുതുച്ചേരി ഉള്‍പ്പെടെ പലയിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്കി. കടകള്‍ പലയിടങ്ങളിലും അടച്ചിട്ടു.
Discussion about this post