തിരുവനന്തപുരം: സംസ്ഥാനത്ത് സാങ്കേതിക തകരാർ മൂലം റേഷൻ വിതരണം ദിവസങ്ങളായി മുടങ്ങിയ സംഭവത്തിൽ ഉത്തരവാദി കേന്ദ്രമല്ല സംസ്ഥാനം തന്നെ. കേന്ദ്രസർക്കാരിന് കീഴിലുളള നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന് മേൽ പഴിചാരി രക്ഷപെടാനാണ് സർക്കാർ ശ്രമമെന്ന് എംപിയും കേരള ബിജെപി പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ വിശദീകരിച്ചു.
എൻഐസി സെർവറുകളിലെ സാങ്കേതിക തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. എന്നാൽ അതിന് നേർവിപരീതമാണ് വസ്തുത. സംസ്ഥാന സർക്കാർ പരിപാലിക്കുന്ന കേരള സ്റ്റേറ്റ് ഡാറ്റാ സെന്ററിലും സെർവറുകളിലുമാണ് പ്രശ്നം നേരിട്ടത്. അല്ലാതെ സോഫ്റ്റ്വെയർ മാത്രം പരിപാലിക്കുന്ന എൻഐസി സെർവറിന്റേതായിരുന്നില്ല. സ്വന്തം പരാജയം സംസ്ഥാന സർക്കാർ ഇപ്പോൾ എൻഐസിയുടെയും കേന്ദ്ര സർക്കാരിന്റെയും ചുമലിൽ കെട്ടിവെയ്ക്കുകയാണെന്നും പ്രകാശ് ജാവദേക്കർ പ്രസ്താവനയിൽ പറഞ്ഞു.
റേഷൻ വിതരണത്തിനുള്ള പിഒഎസ് സിസ്റ്റം കൃത്യമായി കൈകാര്യം ചെയ്യണ്ടത് സംസ്ഥാന സർക്കാരാണ്. എൻഐസി വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷൻ 22 സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. കാലഹരണപ്പെട്ട പിഡിഎസ് സംവിധാനം മാറ്റാൻ കേരള സർക്കാരിനോട് എൻഐസി പലതവണ ആവശ്യപ്പെട്ടിട്ടുള്ളതാണ്. അടുത്തിടെ, സെർവറുകൾ അപ്ഗ്രേഡുചെയ്യുകയും, യുദ്ധകാലാടിസ്ഥാനത്തിൽ പുതിയ സെർവറുകളിലേക്ക് ഡാറ്റ മാറ്റുന്നതിന് ചകഇ സംസ്ഥാന സർക്കാരിനെ സഹായിക്കുകയും ചെയ്യുന്നുണ്ട്.
ഡാറ്റ മാറ്റുന്നത് സുഗമമാക്കുന്നതിനായി യഥാർത്ഥ കാര്യം പറയാതെ റേഷൻ കടകളുടെ പ്രവർത്തനം നിർത്തിവെപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രകാശ് ജാവദേക്കർ കുറ്റപ്പെടുത്തി. കേരള ഡാറ്റ സെന്റർ ഹോസ്റ്റ് ചെയ്യുന്ന പിഡിഎസ് ആപ്ലിക്കേഷൻ 7 വർഷം പഴക്കമുള്ളതും കാലഹരണപ്പെട്ടതുമാമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post