തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കളിൽ മിക്കവരെയും അഴിമതിക്കാരാക്കിയത് ഭാര്യയും മക്കളുമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിമർശനം. ആരുടെയും പേരെടുത്ത് പറയാതെയാണ് അദ്ദേഹം കടുത്ത വിമർശനം ഉയർത്തുന്നത്.
ശത്രുക്കളോ ബാധ്യതയോ ആയി തീരുന്ന ഇവരെ സൂക്ഷിക്കുകയെന്നത് എല്ലാ രാഷ്ട്രീയ പ്രവർത്തകരുടെയും ആപ്തവാക്യമായി തീരണം.അധികാരലഹരിയിൽ പണ കൊതി പൂണ്ട ഭാര്യയേയും മക്കളെയും നിയന്ത്രിക്കാൻ കഴിയാത്തതു കൊണ്ടാണ് പല പ്രമുഖ നേതാക്കളുടെയും പ്രതിച്ഛായ താഴത്തുവീണ ചില്ലു ഗ്ലാസു പോലെ തകരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം എഐ ക്യാമറ വിവാദത്തിൽ പ്രതിഷേധവുമായി മുന്നോട്ട് പോവുകയാണ് പ്രതിപക്ഷ പാർട്ടികൾ. ബിനാമി പേരിൽ ടെൻഡർ നൽകിയത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവ് പ്രകാശ് ബാബുവിനാണെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് കോൺഗ്രസും ബിജെപിയും. മുഖ്യമന്ത്രി മറുപടി നൽകണമെന്നാണ് ഇരു പാർട്ടികളുടെയും ആവശ്യം.
Discussion about this post