തിരവനന്തപുരം : മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കാണേണ്ട സിനിമയാണ് ദ കേരള സ്റ്റോറി എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ. സിനിമയിൽ ഒരു മതത്തെയോ സമുദായത്തെയോ അധിക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമ കണ്ടതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി സുധീർ.
സിനിമ ഒരു സമുദായത്തിനോ മതത്തിനോ എതിരല്ല. മതത്തിനെതിരായി ഒരു വാക്കോ ദൃശ്യമോ സിനിമയിൽ ഇല്ല. പ്രണയം നടിച്ച് പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി, അവർക്ക് അനുഭവിക്കേണ്ടി വന്ന ദുരന്ത യാഥാർത്ഥ്യമാണ് കഥയിലുള്ളത്. ഭീകരവാദം എത്രത്തോളം കേരളത്തിലുണ്ടെന്നാണ് സിനിമ പറയുന്നത്.
കേരളീയർ കണ്ടിരിക്കേണ്ട സിനിമയാണിത്. ഈ സിനിമ കേരളത്തിൽ മുഴുവൻ പ്രദർശിപ്പിക്കാൻ സർക്കാർ തയ്യാറാകണം. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഈ സിനിമ കാണണം. ഇതിൽ മുസ്ലീം വിരുദ്ധമായി എന്താണ് പറഞ്ഞിരിക്കുന്നതെന്ന് അവർ പറയണം. യൂത്ത് ലീഗുകാരും ഈ സിനിമ കാണണം. ഇതിന്റെ പ്രചാരണ ചുമതല യൂത്ത് ലീഗ് ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post