തിരുവനന്തപുരം; താനൂർ ബോട്ടപകടത്തിൽ സർക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ച് ജഗതിയുടെ മകളും ഷോൺ ജോർജിന്റെ ഭാര്യയുമായ പാർവ്വതി ഷോൺ.വളരെ മോശം ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും ഇവിടെ ജീവിക്കുന്നതിലും ഭേദം തൂ ങ്ങിച്ചാവുന്നതാണെന്നും പാർവതി ഷോൺ തുറന്നടിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് പാർവ്വതിയുടെ പ്രതികരണം.
‘‘നിങ്ങളെയെല്ലാവരെയും പോലെ ആ വാർത്ത കേട്ട് ഞാനും ഞെട്ടി. മലപ്പുറം താനൂർ കുട്ടുപുറം തൂവൽത്തീരത്ത് നടന്ന ബോട്ടപകടം. 21 മ രണം. പിഞ്ചുകുഞ്ഞുങ്ങളുടെ മുഖം ഓർക്കാൻപോലും വയ്യ.ഞാൻ അധികം നേരം ആ വാർത്ത വായിച്ചില്ല. ഒന്നുമാത്രം വായിച്ചു മ രിച്ചുപോയവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപാ വീതം കൊടുക്കുന്നു എന്ന്. ഭയങ്കര കേമം ആയിപോയി.
സത്യം പറഞ്ഞാൽ സങ്കടം വന്നു. ആ പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം കാണുമ്പോൾ നമുക്ക് നമ്മുടെ കുഞ്ഞുങ്ങളുടെ മുഖമാണ് മനസ്സിൽ വരുന്നത്. അഴിമതി മാത്രമേയുള്ളൂ ചുറ്റും. നാറിയ ഭരണം.ഈ കേരളത്തിൽ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുന്നതാണ്.’’–പാർവതി ഷോൺ പറയുന്നു.
രണ്ടുലക്ഷം രൂപയെ ഉള്ളോ മരിച്ചവർക്ക് നഷ്ടപരിഹാരം കൊടുക്കാൻ? എത്ര കോടി രൂപ കൊടുത്താലും ആ ജീവനോളം വില വരില്ല. നാട്ടിൽ നടക്കുന്നത് മുഴുവൻ അഴിമതിയാണ്. അവിടെയും ഇവിടെയുമൊക്കെ ക്യാമറ പിടിപ്പിച്ചതിനു എത്രയോ കോടി രൂപയുടെ അഴിമതിയാണ് നടക്കുന്നതെന്ന് കേട്ടു. എന്തൊരു നാറിയ ഭരണമാണിത്? ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇതിനെപ്പറ്റി ഒന്നും പറയാനില്ലേ ?
ആ മനുഷ്യന് ചുറ്റും നടക്കുന്ന ഈ അഴിമതികളെക്കുറിച്ച് ആ മനുഷ്യന് ഒന്നും പറയാനില്ലേ? ഒരു മുഖ്യമന്ത്രി ഇങ്ങനെ ആകാമോ. ഈ അഴിമതി നടക്കുന്ന സമയത്ത് ടൂറിസം ഉള്ള സ്ഥലത്ത് എന്തെങ്കിലുമൊക്കെ പൈസ അതിൽ നിക്ഷേപിച്ച് കുറച്ചു സുരക്ഷിതമായി ആൾക്കാർക്ക് നടക്കാൻ കഴിയുന്ന രീതിയിൽ കാര്യങ്ങൾ ചെയ്തുകൂടെ? ഈ അഴിമതിയൊക്കെ കാണിച്ച് തിന്നുകുടിച്ചു നടക്കുന്നത് ആർക്ക് ഗുണം ചെയ്യും? കഷ്ടം തോന്നുന്നു, പാർവ്വതി പറയുന്നു.
കഴിഞ്ഞ ദിവസമാണ് താനൂരിൽ ബോട്ടപകടം നടന്നത്. അപകടത്തിൽ 22 പേരാണ് മരിച്ചത്.
Discussion about this post