തിരുവനന്തപുരം: ബാറുടമ ബിജു രമേശും സര്‍ക്കാറും തമ്മില്‍ ഒത്തുകളിയെന്ന് കേരളാ കോണ്‍ഗ്രസ് എം. ഓപ്പറേഷന് അനന്തയുടെ ഭാഗമായുള്ള പരിശോധനയില്‍ തിരവനന്തപുരം കിഴക്കേക്കോട്ടയില്‍ ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള രാജധാനി ബില്‍ഡിംഗ് നിയമവിരുദ്ധമാണെന്ന് തെളിഞ്ഞതാണ്. എന്നാല്‍ ഇത് പൊളിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ ആരോപണം.
വിഷയത്തില്‍ പരാതി ഉന്നയിച്ച് കേരളാ കേണ്‍ഗ്രസ് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്കി. ഒന്നര മാസമായി കേസിന്റെ ഫയല്‍ റവന്യു വകുപ്പ് പിടിച്ച് വെച്ചിരിക്കുകയാണെന്നും കേരളാ കോണ്‍ഗ്രസ് എം ആരോപിച്ചു. അതേ സമയം തനിയ്ക്കെതിരെ വ്യക്തിവിരോധം തീര്‍ക്കാനുള്ള കേരളാ കോണ്‍ഗ്രസിന്റെ ശ്രമമാണിതെന്നും രാഷ്ട്രീയ പകപോക്കലാണെന്നും ബിജു രമേശ് ആരോപിച്ചു
ദുരന്ത നിവാരണ നിയമം അനുസരിച്ച് കെട്ടിടം പൊളിക്കാനായി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ബിജു രമേശ് ഇതിനെതിരെ ഹൈക്കോടതിയില്‍ നിന്ന് താല്‍ക്കാലിക സ്റ്റേ വാങ്ങിയിരുന്നു. ഈ സ്റ്റേ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നതിനായി എജി റവന്യൂ വകുപ്പിനോട് ഭൂമിയെക്കുറിച്ച് വിശദീകരണം തേടി എന്നാല്‍ റവന്യൂ വകുപ്പ് ഒന്നരമാസം കഴിഞ്ഞിട്ടും നടപടി എടുത്തില്ല എന്നും കേരളാ കോണ്‍ഗ്രസ് പറയുന്നു.
Discussion about this post