ഡല്‍ഹി: ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് താനെന്ന് റോബര്‍ട്ട് വദ്ര. പല സംഭവങ്ങളിലും നിന്നും ശ്രദ്ധ തിരിച്ച് വിടാന്‍ തന്നെ രാഷ്ട്രീയ ആയുധമാക്കിയെന്നും റോബര്‍ട്ട് വദ്ര പറഞ്ഞു. ഹരിയാനയിലും രാജസ്ഥാനിലും വദ്രക്കെതിരെ ബിജെപി അന്വേഷണം നടക്കുന്നതിനിടെയാണ് വദ്രയുടെ പ്രതികരണം.
ഒരു സ്വകാര്യ വാര്‍ത്ത ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് റോബര്‍ട്ട് വദ്രയുടെ പ്രതികരണം. സുതാര്യമായി ബിസിനസ് നടത്തുന്ന തന്നെ നെഹ്റു കുടുംബത്തിലെ അംഗം എന്ന ഒറ്റക്കാരണത്താലാണ് ബിജെപി പകപോക്കലിന് ഇരയായതംന്ന് അദ്ദേഹം ആരോപിച്ചു.
ഭാര്യയുടെ കുടുംബത്തിന്റെ പേരില്‍ തന്നെ ബിജെപി വേട്ടയാടുകയാണ്. നിയമാനുസൃതമായി സുതാര്യമായാണ് താന്‍ എപ്പോഴും പ്രവര്‍ത്തനം നടത്തിയിട്ടുള്ളത്. എന്നാല്‍ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയും കള്ളം പ്രചരിപ്പിക്കുകയുമാണ്. ബിജെപി ഏപ്പോഴെല്ലാം പ്രതിസന്ധിയാലായിട്ടുണ്ടോ അപ്പോഴെല്ലാം ശ്രദ്ധ തിരിച്ച് വിടാന്‍ തന്നെ രാഷ്ട്രീയ ആയുധമാക്കി- വദ്ര പറഞ്ഞു.
ഹരിയാന, രാജസ്ഥാന് സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലെത്തിയതിന് ശേഷം റോബര്‍ട്ട് വദ്രയുടെ ഭൂമി ഇടപാടുകള്‍ അന്വേഷിച്ചിരുന്നു. അടുത്തിടെ ഏന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വദ്രയുടെ കമ്പനികള്‍ക്കെതിരെ നോട്ടീസയച്ചിരുന്നു.
ഹരിയാനയില്‍ വദ്രയുടെ ഭൂമി ഇടപാടുകള്‍ അന്വേഷിക്കാന്‍ ജസ്റ്റിസ് ദിംഗ്രയെ മനോഹര്‍ലാല്‍ ഘട്ടര്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ഏകാംഗ ജൂഡീഷ്യല്‍ കമ്മീഷന് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരാനിരിക്കെയാണ് വാദ്രയുടെ പ്രതികരണം. തനിക്ക് ജുഡീഷല്‍ കമ്മിഷനില്‍ നിന്നും ഇതുവരെ ഒരു നോട്ടീസ് പോലും ലഭിച്ചിട്ടില്ലെന്നും വദ്ര പറഞ്ഞു.
Discussion about this post