തിരുവനന്തപുരം: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നയിക്കുന്ന സമത്വമുന്നേറ്റ യാത്ര തട്ടിപ്പാണെന്ന് ബിജു രമേശ്. വെള്ളാപ്പള്ളിയെ നാട് കടത്തണമെന്നും ബിജു രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗത്തിന്റെ കുലം കുത്തുന്നതിന് തുല്യമാണ് ഈ സമത്വ മുന്നേറ്റ യാത്ര. സംസ്ഥാനത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ വേണ്ടിയാണ് ഈ യാത്ര. സമത്വ മുന്നേറ്റ യാത്രയില്‍ എസ്.എന്‍.ഡി.പിയുടെ പതാക ഉപയോഗിക്കുന്നത് തെറ്റാണെന്നും ബിജു രമേശ് ആരോപിച്ചു.
Discussion about this post