തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ സർവ്വീസിൽ നിന്ന് ഇന്ന് 11,801 പേർ വിരമിക്കും. ആരോഗ്യം, വിദ്യാഭ്യാസം, റവന്യു വകുപ്പുകളിൽ നിന്നാണ് കൂടുതൽ പേർ വിരമിക്കുന്നത്. 21,537 പേരാണ് ഈ വർഷം ആകെ വിരമിക്കുന്നത്. അതിൽ പകുതിയിലേറെ പേരാണ് ഇന്ന് സർക്കാർ സർവ്വീസിൽ നിന്ന് ഒരുമിച്ച് ഇറങ്ങുന്നത്.
സ്‌കൂൾ പ്രവേശനം മുന്നിൽ കണ്ട് മെയ് മാസം ജനന തീയതി രേഖപ്പെടുത്തുന്ന രീതി വന്നതോടെയാണ് ഇത്രയധികം പേരുടെ കൂട്ടവിരമിക്കലുണ്ടായത്. കൂട്ട വിരമിക്കലിന്റെ പശ്ചാത്തലത്തിൽ വിവിധ തസ്തികയനുസരിച്ച് 15 മുതൽ 80 ലക്ഷം രൂപ വരെ നൽകേണ്ടതിനാൽ 1500 കോടിയോളം രൂപ സർക്കാർ കണ്ടെത്തേണ്ടി വരും. എന്നാൽ ആനുകൂല്യങ്ങൾ നൽകാൻ തടസ്സമില്ലെന്നും തുക തടഞ്ഞു വക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്നും ധനവകുപ്പ് അറിയിച്ചിട്ടുണ്ട്.
Discussion about this post