തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായുള്ള അനധികൃത കെട്ടിടങ്ങള്‍ ഒഴിപ്പിക്കുന്ന ഓപ്പറേഷന് അനന്തയുടെ ഭാഗമായി ബാര്‍ ഹോട്ടല്‍ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ രാജധാനി ഹോട്ടല്‍ സമുച്ചയം പൊളിക്കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ റവന്യൂ വകുപ്പ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കൈമാറി.
കെട്ടിടം പൊളിക്കുന്നതിനെതിരെ ബിജു രമേശ് കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ അപ്പീല്‍ നല്‍കാതെ സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള കോണ്‍ഗ്രസ് മുഖ്യമന്ത്രി പരാതി നല്‍കിയിരുന്നു. റവന്യു വകുപ്പ് ഇടപെട്ട് അപ്പീല്‍ കാലാവധി തീരുന്നത് വരെ ഫയല്‍ പൂഴ്ത്തിവെക്കുകയാണെന്ന് കാണിച്ച് ജോസഫ് എം പുതുശേരിയാണ് പരാതി നല്‍കിയത്. അപ്പീല്‍ വൈകിക്കുന്നത് കൈയേറ്റത്തിന് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണെന്ന് പറയുന്ന കത്തില്‍ റവന്യു വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.
ആഗസ്റ്റ് 22നാണ്, കിഴക്കേക്കോട്ടയിലെ രാജധാനി ബില്‍ഡിംഗ്സ് പൊളിക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടത്. തെക്കനംകര കനാല്‍ കൈയേറി നിര്‍മിച്ചതാണെന്നും അതിനാല്‍ പൊളിച്ചു മാറ്റണമെന്നുമായിരുന്നു ഉത്തരവ്. എന്നാല്‍, ഇതിനെതിരെ ബിജു രമേശ് ഹൈക്കോടതിയ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു.
Discussion about this post