സമുദ്രങ്ങളിലെ ആല്‍ഗകളില്‍ നിന്ന് ഹരിത ഇന്ധനം നിര്‍മ്മിക്കാമെന്ന കണ്ടെത്തലുമായി ഇന്ത്യന്‍ വംശജനായ എഞ്ചിനീയര്‍. പ്രൊഫസര്‍ മുത്തുകുമാരന് പക്കിരിസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘം കാനഡയിലെ കോണ്‍ കോര്‍ഡിയ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനമാണ് ഹരിത ഇന്ധനം നിര്‍മ്മിക്കാനാകുമെന്ന സാധ്യത കണ്ടെത്തിയത്.
സമുദ്രങ്ങളിലെ ആല്‍ഗകള്‍ പ്രകാശസംശ്ലേഷണ സമയത്തും ശ്വസന സമയത്തും പുറത്തുവിടുന്ന ഇലക്ട്രോണുകളെ ശേഖരിക്കാനായാല് നമുക്ക് പ്രകൃതിയില്‍ നിന്നുതന്നെ വൈദ്യുതി നിര്‍മ്മിക്കാനാകും.സയനോബാക്ടീരിയ എന്നറിയപ്പെടുന്ന നീല പച്ച ആല്‍ഗകള്‍ വളരെ വേഗത്തില്‍ വളരുന്ന സൂഷ്മാണുക്കളാണ്.
ലോകത്ത് എല്ലായിടത്തും നടക്കുന്ന ഈ സൂഷ്മപ്രവൃത്തിയുടെ ഗുണഫലം ലഭ്യമായാല്‍ അത് വലിയൊരു നേട്ടമായിരിക്കും. യാതൊരുവിധ മാലിന്യങ്ങളും പുറത്തുവിടാത്ത കാര്‍ബണ്‍രഹിത ഇന്ധനമായിരിക്കും അത്’ -മുത്തുകുമാരന് പറഞ്ഞു.
കണ്ടുപിടുത്തം പ്രാരംഭ ദിശയിലാണ്. വ്യാവസായിക ഊര്‍ജ്ജോത്പാദനത്തിലേക്ക് ഇനിയും ഏറെ കടമ്പകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മദ്രാസ് ഐഐടിയില്‍ നിന്നും മെക്കാനിക്കല്‍ എനര്‍ജിയില്‍ എംഎസ് നേടിയിട്ടുള്ള മുത്തുകുമാരന് പക്കിരിസ്വാമി അമേരിക്കന്‍ സൊസൈറ്റി ഓഫ് മെക്കാനിക്കല്‍ എഞ്ചിനീയേഴ്സ് അംഗം കൂടിയാണ്.
Discussion about this post