രാജ്‌കോട്ട്: മുസ്ലീം അദ്ധ്യാപകൻ കുട്ടികളെ ബ്രയിൻവാഷ് ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്ന ആരോപണവുമായി രക്ഷിതാക്കൾ. രാജ്‌കോട്ടിലെ സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപകനെതിരെയാണ് രക്ഷിതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. ഏഴ് മിനിറ്റ് ഉള്ള ഓഡിയോ റെക്കോർഡാണ് വിമർശനത്തിന് ആധാരം. ഓഡിയോയിൽ സ്‌കൂളിലെ ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവും ആരോപണവിധേയനുമായ അദ്ധ്യാപകനും തമ്മിലുള്ള സംഭാഷണമാണ് ഉള്ളത്.
ഹിന്ദു രാജാക്കന്മാരെക്കുറിച്ചുള്ള അദ്ധ്യായങ്ങൾ ഒഴിവാക്കുന്നുവെന്നും പകരം മുഗൾ ഭരണാധികാരികളെക്കുറിച്ചുള്ള പഠിപ്പിക്കലുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും രക്ഷിതാവ് ആരോപിച്ചു. മഹാറാണ പ്രതാപിനെ കുറിച്ച് കുട്ടികളെ തെറ്റായി പഠിപ്പിക്കുകയും ചെറിയ കുട്ടികളെ അച്ഛനെയും അമ്മയെയും അമ്മി,അബ്ബ എന്ന് വിളിക്കാൻ നിർദ്ദേശിക്കുകയും ചെയ്തുവെന്ന് രക്ഷിതാവ് പറഞ്ഞു.കുട്ടി എതിർത്തപ്പോൾ, അവരെ ശാസിക്കുകയും ക്ലാസിൽ നിന്ന് പുറത്താക്കുകയും ചെയ്തുവെന്ന് രക്ഷിതാവ് പറഞ്ഞു.
അതേസമയം സംഭവം വിശദമായി അന്വേഷിച്ച് പരിഹാരം കാണാമെന്ന് സ്‌കൂൾ അധികൃതർ ഉറപ്പ് നൽകി.
Discussion about this post