തിരുവനന്തപുരം: ഹര്‍ത്താലുകള്‍ നിയന്ത്രിക്കുന്നതിനുള്ള ബില്ല് വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ബില്‍ ഈ സമ്മേളനത്തില്‍ തന്നെ പാസാക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ചെറിയ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ട്. ഇത് അനുവദിക്കാനാവില്ല. ബില്‍ തയ്യാറാക്കുന്നത് സംബന്ധിച്ച് വിവിധ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നു. അവ ക്രോഡീകരിച്ചാണ് ബില്ലിന് അന്തിമരൂപം നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
നിയമാനുസൃതമായ ട്രേഡ് യൂണിയന് സമരങ്ങള്‍ ഹര്‍ത്താല്‍ അല്ല. സമാധാനപരമായ പ്രതിഷേധങ്ങളേയും നിയന്ത്രിക്കില്ല. നിയമപരമായ അധികാരം ഒരു തരത്തിലും പരിമിതപ്പെടുത്തില്ലെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. ഇതോടൊപ്പം അന്ധവിശ്വാസങ്ങളും ആഭിചാരവും ഇല്ലാതാക്കുന്നതിനുള്ള ഒരു ബില്ലും ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലുണ്ടെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
Discussion about this post