നാഗ്പൂര്‍ ടെസ്റ്റില്‍ 124റണ്‍സിന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്പിച്ച് ടെസ്റ്റും പരമ്പരയും സ്വന്തമാക്കി. നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഒരു മത്സരം ബാക്കി നില്‍ക്കേ ഇന്ത്യ മുന്നിലെത്തി. ഒന്‍പത് വര്‍ഷത്തിന് ശേഷം വിദേശത്ത് ഒരു പരമ്പര തോറ്റുവെന്നത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി.
310 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന അതിഥികള്‍ 185 റണ്‍സിന് എല്ലാവരും പുറത്തായി. 39 റണ്‍സ് വീതമെടുത്ത ഹാഷിം ആലയും, ഡ്യു പ്ലെസിസുമാണ് പ്രോട്ടിസിന് വേണ്ടി ചെറുത്ത് നില്പ് നടത്തി.എന്നാല്‍ വാലറ്റം പിന്തുണ നല്‍കാതിരുന്നതോടെ പ്രോട്ടിസ് പരാജയം സമ്മതിച്ചു. രണ്ടാം ഇന്നിംഗ്സില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയ അശ്വിന് ഇന്ത്യന്‍ ജയം എളുപ്പമാക്കി.
32 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് എല്‍ഗറിന്റെയും(18), ഡി വില്ലേഴ്സിന്റെയും(9) വിക്കറ്റ് തുടക്കത്തില്‍ നഷ്ടപ്പെട്ടു.
നാട്ടില്‍ കൊഹ്ലിയുടെ ആദ്യ പരമ്പര നേട്ടമാണിത്.
Discussion about this post