ഡല്‍ഹി: വിരമിക്കുന്നെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. തന്റെ പ്രസ്താവനയെ തെറ്റായ രീതിയില്‍ മാദ്ധ്യമങ്ങള്‍ വ്യാഖ്യാനിക്കുകയാണ്. പ്രധാന മന്ത്രി നരേന്ദ്ര മോദി തനിക്ക് നല്കിയ കുറച്ച് ജോലികളുണ്ട്. അവ പൂര്‍ത്തിയാക്കിയതിന് ശേഷമേ താന്‍ ഗോവയിലേക്ക് മടുങ്ങുകയുള്ളൂവെന്നും പരീക്കര്‍ പറഞ്ഞു.
അറുപത് വയസ്സ് തികയുന്ന ഡിസംബര്‍ 13ന് വിരമിക്കുമെന്നുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗോവ സര്‍ക്കാരിന്റെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ നേരായ രീതിയിലല്ല നടക്കുന്നത്. ഗോവയിലെ സര്‍ക്കാര്‍ ജനങ്ങളുടെ ആവശ്യം അറിഞ്ഞ് പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതിനെതിരെ താന്‍ ശബ്ദമുയര്‍ത്തുമെന്നും ഇത് ഗോവയിലെ ജനങ്ങള്‍ക്ക് നല്കുന്ന ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ നേര്‍വഴിയിലേക്ക് എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും തന്റെ ഭാഗത്തുനിന്നും ഉണ്ടാകും. ഗോവയെ പോലൊരു ചെറിയ സംസ്ഥാനത്തിന്റെ നേതൃത്വത്തെ ഏറ്റെടുക്കാന്‍ ആരുണ്ടാകുമെന്ന ചോദ്യം സ്വാഭാവികമായും വരും. എന്ത് തന്നെയായാലും തന്റെ ശ്രദ്ധ എപ്പോഴും ഗോവയ്ക്ക് മേല്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post