ന്യൂഡൽഹി : 2023 ജൂലൈ മാസത്തിലെ ബാങ്ക് അവധി ദിനങ്ങളുടെ പട്ടിക പുറത്തിറക്കി റിസർവ് ബാങ്ക്. ജൂലൈ മാസത്തിൽ 15 ദിവസം അവധി ലഭിക്കും. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും, വാരാന്ത്യ അവധികളായി കണക്കാക്കപ്പെടുന്ന ഞായറാഴ്ചകളും ഇതിൽ ഉൾപ്പെടുന്നു. എല്ലാ പൊതു അവധി ദിവസങ്ങളിലും ചില സംസ്ഥാനങ്ങളെ മാത്രം ബാധിക്കുന്ന പ്രാദേശിക അവധി ദിവസങ്ങളിലും ബാങ്കുകൾ പ്രവർത്തിക്കില്ലെന്നും റിസർവ് ബാങ്ക് അറിയിച്ചു.
ചില ബാങ്ക് അവധികൾ ചില സംസ്ഥാനങ്ങൾക്ക് മാത്രമായിരിക്കും. അത് തീരുമാനിക്കുന്നത് അതത് സംസ്ഥാനങ്ങളിലെ സർക്കാരുകളാണ്. ദേശീയ അവധി ദിവസങ്ങളിൽ രാജ്യവ്യാപകമായി ബാങ്കുകൾ അടച്ചിടും.
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട്, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് ആന്റ് റിയൽ-ടൈം ഗ്രോസ് സെറ്റിൽമെന്റ് ഹോളിഡേ, ബാങ്കുകളുടെ അക്കൗണ്ടുകൾ അവസാനിപ്പിക്കൽ എന്നിവയ്ക്ക് കീഴിലാണ് നിലവിലെ അവധികൾ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. അതിനാൽ ബാങ്ക് അവധിയാണോ എന്ന് ശാഖയിൽ അന്വേഷിച്ച ശേഷം ബാങ്കുകളെ സമീപിക്കാനും റിസർവ് ബാങ്ക് നിർദ്ദേശിച്ചു.
2023 ജൂലൈയിലെ ബാങ്ക് അവധികൾ
* ജൂലൈ 2 : ഞായർ, വാരാന്ത്യ അവധി
* ജൂലൈ 5 : ഗുരു ഹർഗോവിന്ദ് സിംഗ് ജയന്തി, ജമ്മുവിലും ശ്രീനഗറലും ബാങ്ക് അവധി
* ജൂലൈ 6 : മിസോ ഹ്മെയിച്ചേ ഇൻസുയിഹ്ഖാം പാവൽ ദിനം, മണിപ്പൂരിൽ ബാങ്ക് അവധി
* ജൂലൈ 8 : രണ്ടാം ശനിയാഴ്ച, വാരാന്ത്യ അവധി
* ജൂലൈ 9 : ഞായർ, വാരാന്ത്യ അവധി
* ജൂലൈ 11 : കേർപൂജ, അഗർത്തലയിൽ ബാങ്ക് അവധി
* ജൂലൈ 13 : ഭാനു ജയന്തി, സിക്കിമിൽ ബാങ്ക് അവധി
* ജൂലൈ 16 : ഞായർ, വാരാന്ത്യ അവധി
* ജൂലൈ 17 : യു ടിറോട്ട് സിംഗ് ഡേ, ഷില്ലോങ്ങിൽ ബാങ്ക് അവധി
* ജൂലൈ 21 : ദ്രുക്പ ത്ഷെ-സി, സിക്കിമിൽ ബാങ്ക് അവധി
* ജൂലൈ 22 : നാലാം ശനിയാഴ്ച, വാരാന്ത്യ അവധി
* ജൂലൈ 23 : ഞായർ, വാരാന്ത്യ അവധി
* ജൂലൈ 28 : അഷൂര, ജമ്മുവിലും ശ്രീനഗറിലും ബാങ്കുകൾക്ക് അവധി
* ജൂലൈ 29 : മുഹറം (താജിയ), ബാങ്ക് അവധി
* ജൂലൈ 30 : ഞായർ, വാരാന്ത്യ അവധി
Discussion about this post