കൊച്ചി:റിസര്‍വ് ബാങ്കിന്റെ നടപ്പുസാമ്പത്തിക വര്‍ഷത്തെ പുതുക്കിയ വായ്പാ നയം പ്രഖ്യാപിച്ചു. അഞ്ചാമത് മധ്യപാദ ധനാവലോകനയോഗത്തിന് ശേഷമാണ് വായ്പാ നയം പ്രഖ്യാപിച്ചത്. ബാങ്ക് മുഖ്യ പലിശനിരക്കില്‍ മാറ്റം വരുത്താത്തതാണ് പുതുക്കിയ നയം. റിപ്പോ നിരക്ക് നിലവിലുള്ള 6.75 ശതമാനമായും കരുതല്‍ ധനാനുപാത നിരക്ക് നാലു ശതമാനമായുംതന്നെ നിലനിര്‍ത്തും.
കഴിഞ്ഞതവണത്തെ യോഗത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് അരശതമാനം കുറച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി ബാങ്കുകള്‍ തങ്ങളുടെ വായ്പാനിരക്കില്‍ കാര്യമായ കുറവ് ഇതുവരെ വരുത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് അടുത്ത നിരക്കുകുറയ്ക്കല്‍ ഒഴിവാക്കുകയായിരുന്നു.
ഈ മാസം 16ന് നടക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ യോഗത്തില്‍ അമേരിക്ക പലിശനിരക്ക് ഉയര്‍ത്തുന്നതിനെക്കുറിച്ചുള്ള തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന.
Discussion about this post