പട്ന : ബിഹാര്‍ മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചി ഈ മാസം 20നു സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണ്ണര്‍ കേസരി ത്രിപാഠിയുടെ നിര്‍ദേശം.അതേസമയം മാഞ്ചിക്ക് എട്ടു ദിവസത്തെ സമയം നല്‍കിയത് ഗവര്‍ണറുടെ സഹായത്തോടെയുള്ള ബിജെപിയുടെ കുതിരക്കച്ചവടമാണെന്ന് നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി. ജെഡിയു നിയമസഭാകക്ഷി നേതാവായി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തത് അംഗീകരിച്ച സ്പീക്കറുടെ നടപടി പട്ന ഹൈക്കോടതി സ്റ്റേ ചെയ്തതിനു പിന്നാലെയാണ് ഗവര്‍ണറുടെ തീരുമാനം.
നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുന്ന 20നു ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്ത ശേഷം ഉടന്‍ തന്നെ മാഞ്ചി ഭൂരിപക്ഷം തെളിയിക്കേണ്ടി വരും. നിലവില്‍ മാഞ്ചിയെ നിയമസഭാകക്ഷി നേതൃസ്ഥാനത്തുനിന്നും ജെഡിയുവില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്.
Discussion about this post