ഡല്‍ഹി; കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനെതിരെ ഷീലാ ദീക്ഷിത്.ഡല്‍ഹി തെരഞ്ഞെടുപ്പില്‍ അജയ് മാക്കന്‍ തന്റെ കഴിവിനെ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തിയില്ലെന്ന് ഷീലാ ദീക്ഷിത് കുറ്റപ്പെടുത്തി. അജയ് മാക്കന്റെ ഈ നിലപാടില്‍ സഹതാപമുണ്ട്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചരണം വന്‍ പരാജയമായിരുന്നെന്നും മുന്‍മുഖ്യമന്ത്രി കൂടിയായ ഷീലാ ദീക്ഷിത് പറഞ്ഞു.
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിടേണ്ടി വന്നതിനാല്‍ പാര്‍ട്ടി ഏല്‍പ്പിച്ചിരുന്ന എല്ലാ ഔദ്യോഗിക സ്ഥാനങ്ങളും രാജി വയ്ക്കുന്നതായി അജയ്മാക്കന്‍ തെരഞ്ഞെടുപ്പ് ദിവസം നേതൃത്വത്തെ അറിയിച്ചിരുന്നു . എന്നാല്‍ അജയ് മാക്കന്റെ രാജി പാര്‍ട്ടി ഹൈക്കമാന്‍ഡ് ഇന്നലെ തള്ളിയിരുന്നു.
ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു അജയ് മാക്കന്‍. . കോണ്‍ഗ്രസിന്റെ പ്രചാരണത്തിനു നേതൃത്വം നല്‍കിയിരുന്നത് മാക്കനായിരുന്നു. 70 സീറ്റുകളില്‍ ഒന്നു പോലും നേടാനാകാതെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഇത്തവണ നേരിട്ടത്.
Discussion about this post