കേരളക്കര ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻ. സിനിമയുടെ ഓരോ അപ്ഡേറ്റുകൾക്കും പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ഇൻട്രോ സീനിനെക്കുറിച്ച് സംവിധായകൻ ടിനു പാപ്പച്ചൻ പറഞ്ഞ വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
”ആ സിനിമയെക്കുറിച്ച് എനിക്ക് കൂടുതലൊന്നും പറയാനാവില്ല. എൽജെപി എന്നെ ഇടിക്കും. ആ സിനിമയുടെ ആദ്യത്തെ ഷോ ഞാൻ തിയേറ്ററിന് പുറത്ത് നിന്ന് കാണണമെന്ന് കരുതുന്നു. കാരണം ലാൽ സാറിന്റെ ഇൻട്രോയിൽ ശരിക്കും തിയേറ്റർ കുലുങ്ങും. ആ ടൈപ്പ് ഇൻട്രോയാണ് ചെയ്തിരിക്കുന്നത്. പുറത്ത് നിന്ന് നോക്കിയാൽ തിയേറ്റർ കുലുങ്ങുന്നത് കാണാം” ടിനു പാപ്പച്ചൻ പറഞ്ഞു.
മലൈക്കോട്ടൈ വാലിബനിൽ സഹസംവിധായകനാണ് ടിനു പാപ്പച്ചൻ. ടിനു പാപ്പച്ചന്റെ സംവിധാനത്തിലൊരുങ്ങിയ കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തുന്ന ചാവേർ റിലീസിനൊരുങ്ങുകയാണ്. മലൈക്കോട്ടൈ വാലിബന്റെ റൂമിൽ ഇരുന്നാണ് ചാവേർ എഡിറ്റ് ചെയ്തത് എന്നും ടിനു പാപ്പച്ചൻ പറയുന്നു. രണ്ട് ചിത്രങ്ങൾക്കിടയിലും ടൈറ്റ് ആയിപ്പോയി. രാവിലെ ഷൂട്ട് കഴിഞ്ഞ് വന്നാൽ വൈകീട്ട് എഡിറ്റംഗ് ആയിരുന്നു പരിപാടി എന്നു ടിനു പാപ്പച്ചൻ പറഞ്ഞു.
Discussion about this post