ഡല്‍ഹി: അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം മുലായം സിംഗ് യാദവ് പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധി ഉപപ്രധാനമന്ത്രിയുമെങ്കില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. ന്യൂഡല്‍ഹിയില്‍ ഒരു ടെലിവിഷന്‍ പരിപാടിയ്ക്കിടെയാണ് അഖിലേഷ് യാദവ് ഇക്കാര്യം മുന്നോട്ട് വച്ചത്.
അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ സമാജ്വാദി പാര്‍ട്ടി ശ്രമിയ്ക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അഖിലേഷ് യാദവ്. അതേ സമയം സദസിലുണ്ടായിരുന്ന രാഹുല്‍ ഗാന്ധി ചിരിയ്ക്കുകയല്ലാതെ ഇതിനോട് പ്രതികരിയ്ക്കാന്‍ തയ്യാറായില്ല.
രാഹുല്‍ ഗാന്ധിയെ പഴയ സുഹൃത്തെന്നാണ് നേരത്തെ അഖിലേഷ് യാദവ് വിശേഷിപ്പിച്ചത്. ബീഹാറിലെ മഹാസഖ്യത്തിന്റെ മാതൃകയില്‍ ബി.ജെ.പിയെ നേരിടാന്‍ മുഖ്യ എതിരാളിയായ ബി.എസി.പിയുമായി വരെ ധാരണയുണ്ടാക്കാന്‍ തയ്യാറാണെന്ന് അഖിലേഷ് യാദവ് നേരത്തെ പറഞ്ഞിരുന്നു. ബീഹാറില്‍ തുടക്കത്തില്‍ മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന സമാജ്വാദി പാര്‍ട്ടി സീറ്റ് വിഭജനവുമായി തര്‍ക്കത്തിനൊടുവിലാണ് മുന്നണി വിട്ടത്.
Discussion about this post