അലിഗഡ്: അലിഗഡ് നഗരത്തിന് ഹരിഗഡ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്ത്. അലിഗഡിന്റെ അന്‍പതാം വാര്‍ഷികാഘോഷവേളയില്‍ നഗരത്തിന് ‘ഹരിഗഡ’് എന്ന് പുനര്‍നാമകരണം നടത്തണമെന്നാണ് വിഎച്ചപിയുടെ ആവശ്യം.
ഹരിഗഡ് എന്നതാണ് അലിഗഡിന്റെ ശരിയായ പേരെന്നും വൈദേശിക ആക്രമണങ്ങളെ തുടര്‍ന്ന് പഴയ പേരിന്റെ പ്രസക്തി നഷ്ടപ്പെടുകയായിരുന്നുവെന്നും വിഎച്ച്പിയുടെ അലിഗഡ് പ്രസിഡന്റ് ദേവ് സുമന്‍ ഗോയല്‍ പറഞ്ഞു. ഇതിനുളള ആധികാരിക രേഖകള്‍ ഉണ്ടെന്നും ഗോയല്‍ അവകാശപ്പെടുന്നു.
അതേസമയം, അലിഗഡ് നേരത്തെ കോല്‍ അഥവാ കോയില്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് എന്ന അവകാശവാദവുമായി അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ ചരിത്രകാരന്‍ നദീം റിസാവി രംഗത്തുവന്നു. മുഗള്‍ ഗവര്‍ണര്‍ നജഫ് അലി ഖാന്റെ സമയത്താണ് അലിഗഡ് എന്ന പേര് നിലവില്‍ വന്നതെന്നും റിസാവി പറയുന്നു.
എന്നാല്‍, വിഷയം ഗൗരവതരമായി കൈകാര്യം ചെയ്യാനാണ് വിഎച്ച്പിയുടെ ശ്രമം. ഹരിഗഡ് എന്ന പേരില്‍ നഗരത്തിലുടനീളം ബാനറുകള്‍ പതിച്ചും ഹരിഗഡ് എന്ന പേരുപയോഗിച്ച് നഗരത്തിലേക്ക് കത്തുകള്‍ അയച്ചും പഴയ പേര് വിസ്മൃതിയിലാക്കാനാണ് നീക്കം.
Discussion about this post