കൊച്ചി: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ആലപ്പുഴ തീരത്ത് നിന്ന് ഇറാന് ബോട്ട് പിടികൂടിയ സംഭവത്തില്‍ നടത്തിയ ആഴക്കടല്‍ ഒന്നാംഘട്ട പരിശോധന എന്‍.ഐ.എ സംഘം അവസാനിപ്പിച്ചു. അഞ്ചു ദിവസത്തെ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ബോട്ടിലുണ്ടായിരുന്നവര്‍ ആയുധങ്ങളോ മയക്കുമരുന്നുകളോ കടലില്‍ ഉപേക്ഷിച്ചിട്ടുണ്ടോ എന്ന സംശയത്തെത്തുടര്‍ന്നാണ് എന്‍.ഐ.എ സംഘം പരിശോധന നടത്തിയത്. തീരത്ത് നിന്ന് 60 നോട്ടിക്കല്‍ മൈല്‍ അകലെയാണ് പരിശോധന നടത്തിയത്.
മുംബൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലേയും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലേയും ശാസ്ത്രജ്ഞരാണ് ആഴക്കടല്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. രണ്ടാം ഘട്ട പരിശോധന ജനുവരി ആദ്യവാരത്തില്‍ നടക്കും.
കഴിഞ്ഞ ജൂലൈ നാലിനാണ് ബറൂക്കി എന്ന ഇറാന് ബോട്ട് ആലപ്പുഴ തീരത്തിന് പടിഞ്ഞാറ് നിന്നും തീര രക്ഷാസേന പിടികൂടിയത്. ഇറാന്‍കാരും ഇറാന്- പാകിസ്ഥാന് അതിര്‍ത്തിയിലെ ബലൂചിസ്ഥാനില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണെന്ന് അവകാശപ്പെട്ട 12 വിദേശികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്.
Discussion about this post