തിരുവനന്തപുരം : നിലമ്പൂര്‍ രാധാ കൊലക്കേസില്‍ തന്നെയും കുടുംബത്തെയും വേട്ടയാടിയവര്‍ മാപ്പ് പറയണമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. കേസില്‍ പ്രതികളായവര്‍ക്ക് പരമാവധി ശിക്ഷ നല്‍കിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാധയുടെ കൊലക്കേസുമായി ബന്ധപ്പെട്ട് ആര്യാടന്‍ മുഹമ്മദ് അടക്കം ഒന്‍പതുപേരെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.മന്ത്രി ആര്യാടന്‍ മഹമ്മദിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു കേസിലെ മുഖ്യപ്രതിയായ ബി.കെ ബിജു.
കേസില്‍ പ്രതികളായ ബിജുവിനും കുന്നശേരി ഷംസുദ്ദീനും മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് ജീവപര്യന്തം തടവും അമ്പതിനായിരം രൂപയും ശിക്ഷ വിധിച്ചു.2014 ഫെബ്രുവരി അഞ്ചിനാണു നിലമ്പൂര്‍ കോവിലകത്തു മുറിയില്‍ ചിറയ്ക്കല്‍ രാധ കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ടത്.
Discussion about this post