ആലപ്പുഴ: മാതൃഭൂമി, മലയാള മനോരമ പത്രം ബഹിഷ്ക്കരിക്കാനുള്ള എസ്എന്‍ഡിപി ഉള്‍പ്പടെയുള്ള സംഘടനയുടെ കമ്പയിന് മികച്ച പ്രതികരണം. നിരവധി പേരാണ് കേരളത്തിലെ ഏറ്റവും പ്രചാരമുള്ള ഈ പത്രങ്ങള്‍ ബഹിഷക്കരിക്കാനുള്ള തീരുമാനം സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്നത്. മുന്‍പും ഇത്തരം ചില ബഹിഷക്കരണങ്ങള് നടന്നിരുന്നെങ്കിലും ഇത്ര വലിയ തോതിലുള്ള പ്രതികരണം ലഭിക്കുന്നത് ഇതാദ്യമായാണെന്ന് എസ്എന്‍ഡിപി അണികള്‍ പറയുന്നു.
പത്രങ്ങള്‍ ബഹിഷ്ക്കരിക്കാനുള്ള തീരുമാനം നിരവധി പേര് സോഷ്യല്‍ മീഡിയ വഴി അറിയിക്കുന്നുണ്ട്.
എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ നടന്ന സമത്വ മുന്നേറ്റയാത്ര സംബന്ധിച്ച വാര്‍ത്തകള്‍ അവഗണിച്ചതും, വെള്ളാപ്പള്ളിയ്ക്കെതിരെയുള്ള വാര്‍ത്തകള്‍ വലിയ പ്രാധാന്യം നല്കി പ്രസിദ്ദീകരിച്ചതും എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നു. സമത്വ മുന്നേറ്റ യാത്രയ്ക്കിടെ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മാധ്യമങ്ങളുടെ സമീപനത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. വലിയ രാഷ്ട്രീയ മുന്നേറ്റം എന്ന നിലയില്‍ രാഷ്ട്രീയ കേരളം കാതോര്‍ത്ത സമത്വ മുന്നേറ്റ യാത്രയുടെ ഉദ്ഘാടന ചടങ്ങിന് ശേഷം യാത്രയെ മാധ്യമങ്ങള്‍ അവഗണിച്ചുവെന്നാണ് വെള്ളാപ്പള്ളി നടേശന് പരാതിപ്പെട്ടത്. അതേസമയം കോഴിക്കോട് സ്വദേശി നൗഷാദിന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ വളച്ചൊടിച്ച് എതിരായി ഉപയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും ആക്ഷേപമുണ്ട്. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം പോലും പ്രമുഖ പത്രങ്ങള്‍ പല ജില്ലകളിലും ഉള്പ്പേജിലെക്ക് നാല് കോളം വാര്‍ത്തയാക്കി ചുരുക്കിയിരുന്നു.
മാതൃഭൂമി, മനോരമ പത്രങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ കണിച്ചുകുളങ്ങരെ എസ്എന്‍ഡിപി ശാഖാ യോഗം തീരുമാനമെടുത്തതായി അറിയുന്നു. മറ്റ് പല ശാഖകളും ഇക്കാര്യത്തില്‍ രഹസ്യ തീരുമാനം കൈകൊണ്ടിട്ടുണ്ട്.
നിരവധി വരിക്കാന്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പത്രം ഒഴിവാക്കിയത് പത്രമാനേജ്മെന്റിനും തലവേദനയായിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രം പ്രവര്‍ത്തിക്കുന്ന പത്രങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ തന്നെയാണ് തീരുമാനമെന്ന് എസ്എന്‍ഡിപി നേതാക്കള്‍ പറയുന്നു.
Discussion about this post