ഡല്‍ഹി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് വിദേശകാര്യമന്ത്രി സുഷമാസ്വരാജ് ഇന്ന് പാകിസ്ഥാനിലെത്തും. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട് നടക്കുന്ന അഞ്ചാമത് മന്ത്രിതലയോഗമായ ‘ഹാര്‍ട്ട് ഓഫ് ഏഷ്യ’യില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് സുഷമയുടെ പാക് സന്ദര്‍ശനം.
പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ്, വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് എന്നിവരുമായി സുഷമ ചര്‍ച്ചനടത്തും. വിദേശസെക്രട്ടറി ജയ്ശങ്കറും സുഷമയ്ക്കൊപ്പം പാകിസ്ഥാനിലേക്ക് പോകുന്നുണ്ട്.
പാരിസില്‍ കാലാവസ്ഥാ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ബാങ്കോക്കില്‍ ഇരുരാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ചര്‍ച്ചനടത്തിയത്. അജിത് ഡോവലും നാസീര്‍ ജനുജയും തായ്ലന്ഡ് തലസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയില്‍ ഭീകരത, ജമ്മുകശ്മീര്‍ തുടങ്ങി ഇരുരാജ്യങ്ങള്‍ക്കും താത്പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു.
നേരത്തേ റഷ്യയിലെ യുഫയില്‍ നടന്ന ചര്‍ച്ചയിലാണ് ഭീകരതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ദേശീയസുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം തീരുമാനിച്ചത്. എന്നാല്‍, കശ്മീര്‍ വിഘടനവാദികളെ കാണാനുള്ള പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിന്റെ തീരുമാനത്തെ ഇന്ത്യ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഡല്‍ഹി സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു.
2012ലാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി അവസാനമായി പാകിസ്ഥാന് സന്ദര്‍ശിച്ചത്. അന്നത്തെ യു.പി.എ സര്‍ക്കാറിലെ വിദേശമന്ത്രി എസ്.എം. കൃഷ്ണയുടെ സന്ദര്‍ശനത്തിലാണ് വിസാ നടപടിക്രമങ്ങള്‍ ലഘൂകരിച്ചുള്ള തീരുമാനമുണ്ടായത്.
Discussion about this post