പനാജി: മാനുഷിക മൂല്യങ്ങളും രാജ്യസ്നേഹവും പഠിപ്പിക്കാന്‍ ഇംഗ്ലിഷ് വിദ്യാഭ്യാസത്തിന് കഴിയില്ലെന്ന് ആര്.എസ്.എസ് നേതാവ് മോഹന്‍ ഭഗവത്.
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് അന്നന്നത്തെ അന്നം ഇങ്ങനെ കണ്ടെത്താം എന്ന കാര്യം മാത്രമേ പഠിപ്പിക്കാനാവൂ. സ്വാമി വിവേകാനന്ദന്റെ വാക്കുകളാണിത്. നമുക്ക് ഇത്തരം സ്കൂളുകള്‍ ആവശ്യമില്ല. മറ്റുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ നമ്മെ പഠിപ്പിക്കുന്ന സ്കൂളുകളാണ് വേണ്ടത്- അദ്ദേഹം പറഞ്ഞു.
വീര്‍ സവര്‍ക്കര്‍ പറഞ്ഞിട്ടുണ്ട് എന്റെ വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങള്‍ രാജ്യത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്റെ വിദ്യാഭ്യാസം ഉപയോഗശൂന്യമാണ്. ബുക്ക് ചുമന്ന് കൊണ്ട് നടക്കാന്‍ കഴുതകള്‍ക്കും കഴിയും- ഭഗവത് പറഞ്ഞു.
പനാജിയില്‍ വലുതു പക്ഷ വൊളന്റിയര്‍ ഓര്ഗനൈസേഷന് സ്ഥാപകന്‍ കെ.ബി ഹെഡ്ഗെവറിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത പരിപാടിയില്‍ സംസാരിക്കുകയായിരുന്ു അദ്ദേഹം. ഗോവയിലെ വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തിലാണ് ഭഗവത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ വിമര്‍ശിച്ച് സംസാരിച്ചത്.
Discussion about this post