പ്രേമത്തിന് ശേഷം പുതിയ ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്റെ നായികയായാണ് സായി പല്ലവി എത്തുന്നത്.സമീര്‍ താഹിറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഭാര്യയും ഭര്‍ത്താവുമായാണ് ദുല്‍ക്കറും സായിയും എത്തുന്നത്.പ്രേമം എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ശബരീഷ് വര്‍മയാണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രേമത്തില്‍ ശബരീഷിന്റെ എല്ലാഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു.
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം സമീര്‍ താഹിറും ദുല്‍ഖര്‍ സല്‍മാനും വീണ്ടും ഒന്നിക്കുകയാണ് ചിത്രത്തിലൂടെ.സിനിമയില്‍ അഞ്ജലി ആയാണ് സായി എത്തുന്നത്.സിദ്ധാര്‍ത്ഥ് എന്നാണ് ദുല്‍ക്കറിന്റെ കഥാപാത്രത്തിന്റെ പേര്. അഞ്ച് വയസുമുതല്‍ 28 വയസ്സുവരെയുള്ള സിദ്ധാര്‍ത്ഥിന്റെ ജീവിതമാണ് സിനിമ. കോളേജ് ജീവിതവും അതിന് ശേഷമുള്ള ദാമ്പത്യവുമെല്ലാം സിനിമയില്‍ ചിത്രീകരിക്കുന്നത്.സിദ്ധാര്‍ത്ഥും അഞ്ജലിയും കോളേജില്‍ ഒന്നിച്ച് പഠിക്കുമ്പോള്‍ പ്രണയത്തിലായതാണ്. ഇരുവരുടെയും ദാമ്പത്യ ജീവിതത്തിലൂടെയുമാണ് സിനിമ സഞ്ചരിക്കുന്നത്. രാജേഷ് ഗോപിനാഥന് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്.
Discussion about this post