സ്വിസ് ബാങ്കില്‍ നിക്ഷേപിച്ച കള്ളപ്പണം തിരിച്ചെടുക്കാനായി സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘത്തിന് കീഴില്‍ ഇതിനകം തന്നെ നികുതി വകുപ്പ് 3500 കോടി രൂപയുടെ കള്ളപ്പണം കണ്ടെടുത്തായി പ്രത്യേക അന്വേഷണസംഘം ചെയര്മാന് അരിജിത്ത് പസയദ് പറഞ്ഞു. സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള 300 ഓളം ഇന്ത്യാക്കാരുടെ അക്കൗണ്ടില്‍ നിന്നാണ് ഇത്രയും കള്ളപ്പണം പിടിച്ചെടുത്തത്.
ഫ്രഞ്ച് സര്‍ക്കാര്‍ പുറത്തുവിട്ട ഇപ്പോള്‍ കണ്ടെത്തിയ അക്കൗണ്ടുകള്‍ നിസാരമാണെന്നാണ് പ്രത്യേക അന്വേഷണ സംഘം ചെയര്മാന് ജസ്റ്റിസ് അരിജിത്ത് പസയദിന്റെ വിലയിരുത്തല്‍ അതുകൊണ്ടു തന്നെ് നിക്ഷേപ ഉടമകളെ കുറിച്ച് പൊതുവായ അന്വേഷണത്തിന് സംഘം തയ്യാറായതെന്നും അദ്ദേഹം വിശദീകരിച്ചു. 650 ഓളം അക്കൗണ്ടുകള്‍ നിയമവിരുദ്ധമായി സ്വിസ് ബാങ്കില്‍ പണം നിക്ഷേപിക്കുന്നതായാണ് സംഘത്തിന്റെ കണ്ടെത്തല്‍.ഈ അക്കൗണ്ടില്‍ നിന്നായി പതിനായിരം കോടി രൂപയെങ്കിലും കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഇപ്പോള്‍ പുറത്തുവന്ന പട്ടികയില്‍ നേരത്തെ ലഭിച്ചതില്ഉള്പ്പെടാത്ത പേരുകളുമുണ്ട്.അതേസമയം ഈ അക്കൗണ്ടുകളില്‍ ഉള്ളതെല്ലാം കള്ളപ്പണമാകാനിടയില്ല,പ്രവാസികളും പട്ടികയിലുണ്ട്.
നികുതി വെട്ടിച്ചവര്ക്ക ജയില്‍ ശിക്ഷ നല്‍കണമെന്നും നിസാരമായി കണക്കാക്കരുതെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
Discussion about this post