ന്യൂഡൽഹി : 2023 ലെ അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലിന് 140 പോലീസ് ഉദ്യോഗസ്ഥർ അർഹരായി . എല്ലാ വർഷവും ഓഗസ്റ്റ് 12 നാണ് ഈ പുരസ്കാരം പ്രഖ്യാപിക്കുന്നത്. 2018 മുതലാണ് അന്വേഷണ മികവിനുള്ള പോലീസ് മെഡലുകൾ നൽകി വരുന്നത്.
ഉയർന്ന പ്രൊഫഷണൽ നിലവാരത്തിലുള്ള കുറ്റാന്വേഷണത്തിനുള്ള പ്രോത്സാഹനമായും അന്വേഷണമികവിനെ അംഗീകരിക്കുന്നതിനായുമാണ് ഈ പുരസ്കാരം രൂപീകരിച്ചത്. 2022-ൽ അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡൽ ലഭിച്ച പോലീസുകാരുടെ എണ്ണം 151 ആയിരുന്നു. ഇത്തവണ പുരസ്കാരത്തിന് അർഹരായവരിൽ ഇരുപത്തിരണ്ട് പേർ വനിതാ പോലീസ് ഓഫീസർമാരാണ്.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഈ വർഷം അവാർഡുകൾ ലഭിച്ചവരിൽ 15 പേർ സിബിഐയിൽ നിന്നും, 12 പേർ എൻഐഎയിൽ നിന്നും ഉള്ളവരാണ്. സംസ്ഥാനതലത്തിൽ 10 പേർ ഉത്തർപ്രദേശ് പോലീസിൽ നിന്നും, കേരളത്തിൽ നിന്നും രാജസ്ഥാനിൽ നിന്നും 9 പേർ വീതവും , 8 പേർ തമിഴ്നാട്ടിൽ നിന്നും, 8 പേർ മധ്യപ്രദേശിൽ നിന്നും, 7 പേർ ഗുജറാത്തിൽ നിന്നും, 6 പേർ ഗുജറാത്തിൽ നിന്നുമാണ്. മറ്റ് സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയിൽ നിന്നുള്ളവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
Discussion about this post