കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ശിവഗിരി മഠം സന്ദര്‍ശിക്കുന്നത് മഠം ക്ഷണിച്ചിട്ട് തന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്. മഠത്തിന്റെ ക്ഷണക്കത്ത് പ്രധാനമന്ത്രിയുടെ ഓഫിസിന് കൈമാറിയത് താനാണ്.
ശിവഗിരി മഠത്തിന് എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ അത് മാറ്റുമെന്നും മുരളീധരന് പറഞ്ഞു.
മഠം ക്ഷണിച്ചിട്ടല്ല പ്രധാനമന്ത്രി ശിവഗിരിയിലെത്തുന്നതെന്ന മഠത്തിന്റെ വിശദീകരണം ഇന്നലെ വലിയ വാര്‍ത്തയായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് അതു കൊണ്ട് തന്നെ വലിയ പ്രാധാന്യം നല്‍കില്ലെന്നും മഠം വൃത്തങ്ങള്‍ അറിയിച്ചു.. ബിജെപി സംസ്ഥാന നേതൃത്വം ശിവിഗിരി മഠത്തോട് സ്വീകരിക്കുന്ന നിലപാടിലും മഠം പ്രതിഷേധമറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വി മുരളീധരന്റെ വിശദീകരണം.
Discussion about this post