ദുബായ് രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഹ്രസ്വചിത്ര മത്സരത്തില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ ചിത്രവും ഇടം നേടി. ദുബായ് ഇന്ത്യന്‍ ഹൈസ്കൂളിലെ പത്താം തരം വിദ്യാര്‍ത്ഥി സ്റ്റീവന്‍ പോളിന്റെ ഡെട്രിമെന്റ് എന്ന ചിത്രമാണ് മത്സരത്തിലിടം പിടിച്ചത്.
വന്‍ നഗരങ്ങളിലെ ഫഌറ്റില്‍ ഒറ്റപ്പെട്ടുപോകുന്ന കുട്ടിയുടെ ഉള്‍ഭയമാണ് ചിത്രത്തിന്റെ പ്രമേയം. രണ്ട് ദിവസം കൊണ്ടാണ് സ്റ്റീവ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെ കഥ്, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവയും സ്റ്റീവ് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.
സ്റ്റീവിന്റെ എട്ടാം തരത്തില്‍ പഠിക്കുന്ന സഹോദരനാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ചിത്രം കാന്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. തൃശ്ശൂര്‍ സ്വദേശികളുടെ മകനാണ് സ്റ്റിവ്.
Discussion about this post