വാഷിംഗ്ടണ്‍: ഇന്ത്യന്‍ വീഭാഗീയതയില്ലെന്നും എല്ലാവര്ക്കും തുല്യ അവകാശമാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. അമേരിക്കയുടെ റിപബ്ലികന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനയെക്കുറിച്ചുള്ള അമേരിക്കന്‍ മാധ്യപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് പരീക്കറുടെ പ്രതികരണം.
യു.എസില്‍ നടക്കുന്ന ചര്‍ച്ചയിലല്ല എന്റെ പ്രതികരണം. പക്ഷേ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഞങ്ങളുടേത്. എല്ലാവര്ക്കും തുല്യ അവകാശങ്ങളും അവസരങ്ങളും ഉണ്ടെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. തീവ്രവാദികള്‍ ഉണ്ടാവാം, പക്ഷേ, ചെറിയൊരു സംഘം ആളുകളുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു വിഭാഗത്തെയും മാറ്റി നിര്‍ത്താനാവില്ല- അദ്ദേഹം വ്യക്തമാക്കി.
ഒരു വിഭാഗത്തെയും തങ്ങള്‍ സംശയത്തിന്റെ പേരില്‍ നോക്കികാണുന്നില്ലെന്ന് പറഞ്ഞ പരീക്കര്‍, ഇന്ത്യയില്‍ എല്ലാവര്ക്കും തുല്യഅവകാശമാണുള്ളതെന്നും പറഞ്ഞു. തീവ്രവാദത്തെ കൈകാര്യം ചെയ്യുന്നത് പ്രത്യേക വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കാലിഫോര്‍ണിയയില്‍ മുസ്ലിം ദമ്പതികള്‍ നടത്തിയ വെടിവെപ്പിനെ പരാമര്‍ശിച്ച് അമേരിക്കയിലേക്ക് മുസ്ലിങ്ങളെ കയറ്റരുതെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇതിനെതിരെ വൈറ്റ് ഹൗസ് അടക്കം നിരവധി ആളുകള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
Discussion about this post