വാഷിംഗ്ടണ്‍: ഇന്ത്യ-യു.എസ് ബന്ധത്തില്‍ പ്രതിരോധ സഹകരണം ഉറപ്പിച്ച് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും യു.എസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറുടെയും കൂടിക്കാഴ്ച. ചര്‍ച്ചയില്‍ സംയുക്ത പദ്ധതികള്‍ക്ക് ധാരണയായി.
വിമാന എന്ജിന് ഘടകങ്ങളുടെ രൂപകല്പനയും നിര്‍മാണവുമുള്‍പ്പെടെ സാങ്കേതികവിദ്യാ കൈമാറ്റവുമുള്പ്പെടെയുള്ള പദ്ധതികളാണ് ചര്‍ച്ച ചെയ്തത്. പ്രതിരോധ സാങ്കേതികവിദ്യാ കൈമാറ്റമുള്പ്പെട്ട പദ്ധതി (ഡിടിടിഐ) വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ചചെയ്തു.
ഒന്നരമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ആഗോള ഭീകരതയും ചര്‍ച്ചയായി. യുഎസിന്റെ ഗ്യാസ്-ടര്‍ബൈന്‍ എന്ജിന് സാങ്കേതികവിദ്യ ഇന്ത്യയ്ക്കു കൈമാറാനുള്ള നടപടികളില്‍ നിര്‍ണായക തീരുമാനങ്ങളായതായി ആഷ്ടണ്‍ കാര്‍ട്ടര്‍ അറിയിച്ചു.
അതിനിടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഐസന്‍ഹോവര്‍ സന്ദര്‍ശിക്കാനും പരീക്കര്‍ക്ക് ക്ഷണമുണ്ടായി. ആണവോര്ജമുപയോഗിച്ചുള്ള ‘ഐസന്‍ഹോവര്‍’ യുഎസിന്റെ മികച്ച വിമാനവാഹിനിക്കപ്പലുകളിലൊന്നാണ്. ഇതു ചുറ്റിക്കാണാന്‍ ഒരു വിദേശ നേതാവിനെ ക്ഷണിച്ചതുതന്നെ അപൂര്‍വസംഭവമായി വിലയിരുത്തപ്പെടുന്നു. പരിക്കര്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ സംഘവും കാര്‍ട്ടറുടെ നേതൃത്വത്തിലുള്ള യുഎസ് ഉന്നത ഉദ്യോഗസ്ഥരും നാലു മണിക്കൂറാണു കപ്പലില്‍ ചെലവഴിച്ചത്.
Discussion about this post