നാദാപുരത്തിനടുത്ത് വളയം അരീക്കരക്കുന്നില്‍ സ്‌ഫോടക വസ്തു ശേഖരം പിടിച്ചു. ചക്യാട് ബിഎസ്എഫ് കേന്ദ്രത്തിന് സമീപമാണ് ബോംബ് നിര്‍മാണ സാമഗ്രികള്‍ കണ്ടെത്തിയത്. രാവിലെ ഏഴോടെ വളയം എസ്‌ഐ കെ. ശംഭുനാഥിന്റെ നേതൃത്വത്തില്‍ ബോംബ് സ്‌ക്വാഡ് നടത്തിയ തെരച്ചിലിലാണ് ശേഖരം പിടികൂടിയത്.
പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഇവ. അഞ്ചു കിലോ സള്‍ഫര്‍, 14 കിലോ പൊട്ടാസ്യം നൈട്രേറ്റ്, രണ്ട് കിലോ ഗണ്‍ പൗഡര്‍, നാടന്‍ ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന അഞ്ചു കിലോ ചാക്കു നൂല്‍, ഒരു കിലോ ന്യൂസ് പേപ്പര്‍, രണ്ടു കിലോ കരിങ്കല്‍ ചീളുകള്‍, ആറ് കിലോ കുപ്പിചില്ല്, മാരകാവശിഷ്ടമടങ്ങിയ സള്‍ഫര്‍ മിശ്രിതം എന്നിവയാണ് പിടിച്ചെടുത്തത്.
ഇവ വളയം സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
ഇതിനിടെ തൂണേരി അക്രമ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വീടുകള്‍ അക്രമിച്ച കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. എടച്ചേരി ചാക്യാര്‍കണ്ടി താഴക്കുനി അഖില്‍നാഥ് (23), പാറക്കണ്ടിയില്‍ അനില്‍കുമാര്‍ (21), മീത്തലെ പുത്തന്‍പുരയില്‍ അനീഷ് (34) എന്നിവരാണ് അറസ്റ്റിലായത്. എടച്ചേരിയിലെ സഹീറ, ആയിഷാ നിസാര്‍ എന്നിവരുടെ വീടുകള്‍ അക്രമിച്ച കേസിലാണ് ഇവര്‍ പിടിയിയിലായതd
Discussion about this post