കൊല്ലം : കൊല്ലത്ത് പെട്രോൾ പമ്പിൽ വെച്ച് യുവാവിനെ തലയ്ക്കടിച്ച് കൊന്നു. ചിതറയിലാണ് സംഭവം. ദർപ്പക്കാട് സ്വദേശി സെയ്ദലി(34) എന്ന ബൈജുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യ ലഹരിയിലായിരുന്നു കൊലപാതകം.
വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പെട്രോൾ അടിക്കാൻ വേണ്ടി കാറിൽ പമ്പിലെത്തിയതായിരുന്നു ബൈജുവും നാല് സുഹൃത്തുക്കളും. പെട്രോൾ അടിച്ച ശേഷം വാഹനം മാറ്റി നിർത്തിയതിന് പിന്നാലെ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ കാറിൽ നിന്നിറങ്ങിയ രണ്ടു പേർ ബൈജുവിനെ വലിച്ചിറക്കി തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. തറയിൽ തലയിടിച്ച് രക്തം വാർന്ന ബൈജുവിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. സംഘത്തിലെ എല്ലാവരും മദ്യലഹരിയിലായിരുന്നു എന്നാണ് വിവരം.
ആക്രമണം നടത്തിയ ഷാജഹാൻ, നിഹാസ് എന്നിവരെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിച്ചു. അതിനിടെ കാറിൽ രക്ഷപ്പെട്ട ദർപ്പക്കാട് സ്വദേശികളായ ഷാൻ , ഷെഹീൻ എന്നിവരെ പോലീസ് പിടികൂടുകയായിരുന്നു.
Discussion about this post