പനാജി: സൈനികര്‍ സ്വന്തം ജീവന് ബലിയര്‍പ്പിക്കുകയല്ല ശത്രുക്കളെ വധിക്കുകയാണ് വേണ്ടതെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. സ്വന്തം രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിക്കാന്‍ പോലും തയ്യാറായവരാണ് സൈനികര്‍ എന്നാണ് പൊതുവേയുള്ള പറച്ചില്. എന്നാല്‍ താനതിന് എതിരാണ്. എന്തിനാണ് കൊല്ലപ്പെടുന്നത്? കൊല്ലപ്പെടുകയല്ല, ശത്രുവിനെ കൊല്ലുകയാണ് വേണ്ടത്.
ഇപ്രകാരം പ്രവര്‍ത്തിച്ച് നോക്കിയാല്‍ ഒരു വര്‍ഷം കൊണ്ട് അതിന്റെ ഫലം കാണാന്‍ സാധിക്കുമെന്നും പരിക്കര്‍ പറഞ്ഞു. ഇതിനുദാഹരണമായി ഈ വര്‍ഷം ജൂണില്‍ ഇന്ത്യന്‍ സൈനികര്‍ മ്യാന്മറില് നടത്തിയ സൈനിക മുന്നേറ്റവും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിരോധമന്ത്രി എന്ന നിലയില്‍ താന്‍ പോലീസ് സംരക്ഷണം ആഗ്രഹിക്കുന്നില്ലെന്നും പരിക്കര്‍ പറഞ്ഞു. പക്ഷേ കേന്ദ്ര പ്രതിരോധമന്ത്രി എന്ന നിലയില്‍ തനിക്കുനേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ വാര്ത്തയാകുന്നതിനാല് പലപ്പോഴും പോലീസ് സംരക്ഷണം സ്വീകരിക്കാന്‍ താന്‍ നിര്‍ബന്ധിതനാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാ ക്രമീകരണങ്ങള്‍ പലപ്പോഴും സുരക്ഷിതമായിരിക്കണമെന്നില്ല. പോലീസുകാരോട് എന്നില്‍ നിന്നും അകന്ന് നില്ക്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post