കോഴിക്കോട്: 55ാമത് സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കോഴിക്കോട് തിരിതെളിയും. 17 വേദികളിലായി 232 ഇനങ്ങളില്‍ 11,000 കൗമാര പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയുടെ ഔപചാരിക ഉദ്ഘാടനം പ്രധാന വേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോേളജ് ഗ്രൗണ്ടില്‍ വൈകിട്ട് നാലിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും.
50 സ്‌കൂളുകളില്‍ നിന്നായി ആറായിരത്തോളം കുട്ടികളാണ് അണിനിരക്കുന്നത് .കലാപരിപാടികള്‍ അരംഭിക്കുന്നതിന് മുമ്പായുള്ളഘോഷയാത്ര നഗരം ചുറ്റി മുഖ്യവേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ എത്തിച്ചേരും. തുടര്‍ന്ന് പ്രധാന വേദിയില്‍ 55 സംഗീതാധ്യാപകര്‍ അവതരിപ്പിക്കുന്ന സ്വാഗത ഗാനാലാപനവും ദൃശ്യാവിഷ്‌കാരവും. ഗായകന്‍ കെ.ജെ. യേശുദാസ് മുഖ്യാതിഥിയാകും.
Discussion about this post