ലഖനൗ: മുലായം സിംഗിന് ക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി സമാജ് വാദി പാര്‍ട്ടി രംഗത്ത്.പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അസം ഖാനാണ് മുലായം ക്ഷേത്രമെന്ന ആവശ്യവുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. അനുവാദം ലഭിച്ചാലുടന്‍ ക്ഷേത്രനിര്‍മ്മാണം ആരംഭിക്കാനാണ് എസ്പി നേതാവിന്റെ നീക്കം.
ക്ഷേത്ര നിര്‍മ്മാണ ആവശ്യവുമായി പാര്‍ട്ടി നേതാക്കള്‍ നേരത്തെ തന്നെ മുന്നോട്ടു വന്നിരുന്നു.എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്കോട്ടില്‍ ക്ഷേത്രം നിര്‍മ്മിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ സമാജ്വാദി പാര്‍ട്ടി ഈ ആ വശ്യവുമായി വീണ്ടും സജീവമായത്.
മുലായത്തിന്റെ പേരില്‍ എന്തുകൊണ്ട് ഒരു ക്ഷേത്രം നിര്‍മ്മിച്ചുകൂടാ എന്ന് ചോദിച്ച അസം ഖാന് ഇതേ കുറിച്ച് മുലായത്തിന്റെ അഭിപ്രായമാരായുമെന്നും പറഞ്ഞു. മുലായം ജനപ്രിയ നേതാവാണെന്നും അദ്ദേഹത്തിന് നിരവധി അനുയായികളുണ്ടെന്നുമാണ് ക്ഷേത്രനിര്മ്മാണത്തിനുളള നീക്കത്തെ ന്യായീകരിച്ച് അസം ഖാന് പറയുന്നത്. 2002 ല്‍ എസ്പി സംസ്ഥാന സെക്രട്ടറിയായിരുന്ന രാജേഷ് സൈനിയുടെ നേതൃത്വത്തില്‍ അലിഗഡിനടുത്ത് നഗ്ല മാലിയില്‍ മുലായം ക്ഷേത്രത്തിന് തറക്കല്ലിട്ടിരുന്നു. അഞ്ചടി ഉയരമുളള മുലായം പ്രതിമ സ്ഥാപിക്കാനായിരുന്നു നീക്കമെങ്കിലും പദ്ധതി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
Discussion about this post