ഡല്‍ഹി: ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. നാളെ ഡല്‍ഹിയില്‍ നടക്കുന്ന ബി.ജെ.പി. നേതാക്കളുടെ യോഗത്തിലും കുമ്മനം പങ്കെടുക്കും. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കുമ്മനം കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ബി.ജെ.പി കേരള സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാനുള്ള പാര്‍ട്ടി കേന്ദ്രസംസ്ഥാന നേതൃയോഗം നാളെ ചേരാനിരിക്കെയാണ് കുമ്മനം രാജശേഖരനെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്.
Discussion about this post