അനൂപ് മേനോനും ഭാമയും മുഖ്യ വേഷമിടുന്ന മാല്‍ഗുഡി ഡെയ്സിന്റെ ഗാനങ്ങള്‍ ശ്രദ്ധേയമാകുന്നു.ഗാനരചന നിര്‍വഹിച്ചത്
നവാഗത സംവിധായകരായ വിശാഖിന്റെ വിവേകിന്റെയും വിനോദിന്റെയും അച്ഛനായ ജി.ശ്രീകുമാറാണ്.ശ്രീകുമാറിന്റെ ആദ്യ ചലച്ചിത്രഗാനമാണിത്. നീര്മിഴിയില് പനിനീര് കവിളില്‍ ചൊടിയില്‍ നിറയെ പ്രണയം നുകരാന്‍ മുകരാന്‍ മോഹം എന്ന ഗാനമാണ് ശ്രീകുമാര്‍ മല്‍ഗുഡി ഡെയ്സിനു വേണ്ടി രചിച്ചത്. വിജയ് യേശുദാാസാണ് ഗാനം ആലപിച്ചത്.
ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം കഴിയുന്ന ചിത്രകാരനായ സെബാന്റെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. സൈജു കുറുപ്പ്, ഇര്‍ഷാദ്, ടി.പി.മാധവന് എന്നിവര്‍ക്ക് പുറമെ വിശാല്‍, ബേബി ജാനകി, ആല്ഖി എന്നീ ബാലതാരങ്ങളും ചിത്രത്തിലുണ്ട്.
Discussion about this post