ശ്രീഹരിക്കോട്ട: ആറ് സിങ്കപ്പൂര്‍ ഉപഗ്രഹങ്ങളെ വഹിക്കുന്ന പിഎസ്എല്‍വിസി29 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചു. വിക്ഷേപണം വിജയമെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. 59 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കൗണ്ട് ഡൗണ്‍ തിങ്കളാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ചിരുന്നു.
400 കിലോ തൂക്കമുള്ള ടെലോസ്1 എന്ന ഉപഗ്രഹവും രണ്ട് മൈക്രോ ഉപഗ്രഹങ്ങളും മൂന്ന് നാനോ ഉപഗ്രഹങ്ങളുമടക്കം ആറ് സിങ്കപ്പൂര്‍ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.
ഭൂമിയില്‍ നിന്നും 550 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് വിക്ഷേപണം. ഇതില്‍ ടെലോസ്1 സിങ്കപ്പൂരിന്റെ ആദ്യത്തെ വാണിജ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ്. റിമോട്ട് സെന്‍സിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇത് വിക്ഷേപിക്കുന്നത്.
പിഎസ്എല്‍വിയുടെ 32ാമത്തെ ദൗത്യമാണ് ഇത്. എഎസ്ആര്‍ഒ വിക്ഷേപിക്കുന്ന 57 ാമത്തെ വിദേശ ഉപഗ്രഹ വിക്ഷേപണം കൂടിയാണ് ഇത്.
.
Discussion about this post