ഡല്‍ഹി: ബിജെപി കേരള ഘടകം സംസ്ഥാന അധ്യക്ഷനെ ഇന്നറിയാം. ഇന്ന് വൈകിട്ട് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള സൂചനകള്‍. ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറിയും, ആര്‍എസ്എസ് നേതാവുമായ കുമ്മനം രാജശേഖരനാകും സംസ്ഥാന പ്രസിഡണ്ട് എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
ഉച്ചയ്ക്ക് ശേഷം രണ്ട് മണിയ്ക്കാണ് ഡല്‍ഹിയില്‍ ബിജെപി കോര്‍ കമ്മറ്റി യോഗം നടക്കുന്നത്. ഇതിന് ശേഷമാകും പ്രഖ്യാപനം. ബംഗാള്‍ ഘടകം സംസ്ഥാന അധ്യക്ഷനെയും ഇന്ന് തീരുമാനിക്കും. ബംഗാള്‍ ഘടകം ജനറല്‍ സെക്രട്ടറിയും, ആര്‍എസ്എസ് നേതാവുമായി ഡിരീപ് ഘോഷിന്റെ പേരാണ് ബംഗാള്‍ സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. ബിജെപി കാര്യമായ വളര്‍ച്ച പ്രതീക്ഷിക്കുന്ന ഇരു സംസ്ഥാനങ്ങളിലും ആര്‍എസ്എസ് നേതാക്കള്‍ തന്നെ സംസ്ഥാന അധ്യക്ഷ പദവിയിലെത്തുമെന്നാമ് വിലയിരുത്തല്‍.
ഇന്നലെ ഡല്‍ഹിയിലെത്തിയ കുമ്മനം രാജേശഖരന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും, ചില ആര്‍എസ്എസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അദ്ദേഹം കണ്ടിരുന്നു.
ആര്‍എസ്എസ് നേതാവായ, ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബാല ശങ്കറിന്റെ പേര് ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തി കൊണ്ട് വന്നിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ ജനകീയനായ കുമ്മനത്തെ സംസ്ഥാന നേതൃത്വത്തില്‍ വേണമെന്ന നിലപാട് ആര്‍എസ്എസും, ബിജെപി കേന്ദ്ര നേതൃത്വവും സ്വീകരിക്കുകയായിരുന്നു.
Discussion about this post