സംസ്ഥാന പ്രസിഡണ്ടാവാന്‍ യോഗ്യതയുള്ളയാളാണ് കുമ്മനം രാജശേഖരനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്. അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചുവെങ്കില് അദ്ദേഹം എത്തിയതിലും കൂടിക്കാഴ്ച നടത്തിയതിലും യാതൊരു അപാകതയില്ല.
ബിജെപി സംസ്ഥാന അധ്യക്ഷനാകാന്‍ അയോഗ്യത ഇല്ലാത്ത നേതാവാണ് കുമ്മനമെന്നും മുരളീധരന് പറഞ്ഞു. ഡല്‍ഹിയില്‍ ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുരളീധരന്.
കുമ്മനത്തെ സംസ്ഥാന പ്രസിഡണ്ടാക്കാന്‍ മുരളീധര വിഭാഗം ശ്രമിക്കുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
Discussion about this post