കൊച്ചി: അന്ധവിശ്വാസങ്ങളെയും ആള്‍ ദൈവങ്ങളെയും വിമര്‍ശിക്കുന്ന പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയ്ക്ക് യൂ ട്യൂബിന്റെ വിലക്ക്. മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന ചില മതസംഘടനകളുടെ പരാതിയെത്തുടര്‍ന്നാണ് യു ട്യൂബ് സിനിമക്ക് വിലക്കേര്‍പ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ഫോറത്തിന്റെ 200 ഓളം വീഡിയകളും പവര്‍ പോയിന്റ് പ്രസന്റേഷനുകളും യൂ ട്യൂബ് വിലക്കിയിട്ടുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സജീവന്‍ അന്തിക്കാട് അറിയിച്ചു.
2012ലാണ് പ്രഭുവിന്റെ മക്കള്‍ റിലീസ് ചെയ്യുന്നത്. തിയറ്ററുകളില്‍ കാര്യമായ ചലനം സൃഷ്ടിക്കാതിരുന്ന ചിത്രം പി.കെ എന്ന ചിത്രം വിവാദമായതിനെ തുടര്‍ന്ന് യൂ ട്യൂബില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ഒരു ലക്ഷത്തിലധികം പേര്‍ യൂ ട്യൂബില്‍ ചിത്രം കണ്ടിരുന്നു.
Discussion about this post