ഡല്‍ഹി: തന്റെ മകള്‍ക്ക് നീതികിട്ടിയില്ലെന്ന് ഡല്‍ഹിയില്‍ ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച നിര്‍ഭയയുടെ അമ്മ പറഞ്ഞു.’എന്റെ മകള്‍ ജ്യോതി സിങ്, അവളുടെ പേര് പറയുന്നതില്‍ എനിക്ക് ലജ്ജയില്ല,
നിങ്ങള്‍ക്കുമുണ്ടാകരുത്’ രാജ്യത്തെ നടുക്കിയ കൂട്ട ബലാത്സംഗക്കേസിന്റെ മൂന്നാം വാര്‍ഷികത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനിയുടെ അമ്മ ആശാ ദേവി പൊതുവേദിയില്‍ മകളുടെ ‘ധീര മരണ’ത്തെ അനുസ്മരിച്ചു. വേദിയില്‍ അഛന് ബദ്രി നാഥുമുണ്ടായിരുന്നു.
‘ഡല്‍ഹി കൂട്ടബലാത്സംഗത്തിന് ഇന്ന് മൂന്നു വര്‍ഷം പൂര്‍ത്തിയാകുന്നു.എനിക്കറിയില്ല അയാള്‍ക്ക് 16 വയസാണോ 18 ആണോ എന്ന്, കുറ്റം നിഷ്ഠൂരമാകുമ്പോള് ശിക്ഷക്ക് പ്രായപരിധി കണക്കാക്കരുത്’- ആശാ ദേവി പറഞ്ഞു. നമുക്ക് എന്ത് നീതിയാണ് കിട്ടിയത്? അവളുടെ മരണത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ കുറ്റവാളികള്‍ സ്വതന്ത്രരാകാന്‍ പോകുന്നു. ഇതില്‍ എവിടെയാണ് നീതി അവര്‍ ചോദിച്ചു.
പ്രായപൂര്‍ത്തിയായ കുറ്റവാളിയെ മറ്റുള്ളവരേപ്പോലെ തന്നെ പരിഗണിക്കണമെന്ന ആവശ്യം നടിയും ബി.ജെ.പി എംപിയുമായ ഹേമമാലിനി പാര്ലമെന്റിലുയര്ത്തിയിരുന്നു. ഇയാളാണ് ഏറ്റവും നിഷ്ഠൂരമായി പെരുമാറിയത്. ദുര്‍ഗുണ പരിഹാര പാഠശാലയിലൂടെ നേരേയാക്കാനാകില്ല. അയാളെ ശിക്ഷിച്ചാല്‍ എല്ലാവര്ക്കും രാജ്യത്തെ നിയമത്തെ പേടിയുണ്ടാകുമെന്നും, രാജ്യം മുഴുവന്‍ ചിന്തിക്കുന്നത് ഇങ്ങനെയാണ് എന്നും ഹേമമാലിനി പറഞ്ഞു.
ഇപ്പോള്‍ 21 വയസ്സായ പ്രതിയെ തുടര്‍ന്നും നിരീക്ഷണത്തില്‍ വെക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇയാളെ മോചിപ്പിക്കുന്നതിന് മുമ്പ് പുനരധിവാസം സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കുറ്റകൃത്യം നടക്കുമ്പോള്‍ 18 വയസ്സ് തികയാത്ത ഇയാള്‍ക്ക് മൂന്ന് വര്‍ഷം ശിക്ഷയാണ് നല്‍കിയത
2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ ഓടുന്ന ബസില്‍വച്ചായിരുന്നു വിദ്യാര്‍ത്ഥിനിയെ ഒരു സംഘം ക്രൂരമായി ബലാത്സംഗം ചെയ്തത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ബസിലുണ്ടായിരുന്ന ആറ് പേരും അവരെ ബലാത്സംഗം ചെയ്തു. പിന്നീട് വഴിയരികില്‍ ഉപേക്ഷിച്ച അവര്‍ 13 ദിവസത്തിന് ശേഷം മരിച്ചു.
Discussion about this post