ഡല്‍ഹി: രാജ്യത്തെ 100 റെയില്‍വേ സ്റ്റേഷനുകളില്‍ അടുത്ത വര്‍ഷം അവസാനത്തോടെ സൗജന്യ ഹൈസ്പീഡ് വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ അറിയിച്ചു. ഇതിന്റെ ആദ്യ പടിയായി ജനുവരിയില്‍ മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ സൗജന്യ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തും.
മൂന്ന് വര്‍ഷത്തിനകം രാജ്യത്തെ മൂന്ന് ലക്ഷം ഗ്രാമങ്ങളെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാനാകുമെന്നും പിച്ചെ പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ഗൂഗിള്‍ ഫോര്‍ ഇന്ത്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സെപ്തംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സിലിക്കണ്‍ വാലിയിലെ ഗൂഗ്ള്‍ ആസ്ഥാനം സന്ദര്‍ശിച്ചപ്പോഴാണ് ഇതു സംബന്ധമായ തീരുമാനമുണ്ടായത്. ജനുവരിയോടെ പദ്ധതിക്ക് തുടക്കം കുറിക്കും. ഇതിനായി റെയില്‍വേയുമായും റെയില്‍ ടെല്ലുമായും ഗൂഗില്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. തുടക്കത്തില്‍ സൗജന്യമായിരിക്കുമെങ്കിലും മറ്റു സ്റ്റേഷനിലേക്ക് വ്യാപിപ്പിക്കുന്നതിന് റെയില്‍ ടെല്ലിനേയും മറ്റു സ്വകാര്യ സേവന ദാതാക്കളേയും സഹകരിപ്പിക്കുമെന്നും ഗൂഗില്‍ അധികൃതര്‍ പറയുന്നു.
Discussion about this post