ഡല്‍ഹി: ബി.ജെ.പിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി കുമ്മനം രാജശേഖരനെ നിയമിക്കാന്‍ ഡല്‍ഹിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. പ്രഖ്യാപനം രണ്ടുദിവസത്തിനുള്ളില്‍ ഉണ്ടാകും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് കുമ്മനം..
കേരള ഘടകം അധ്യക്ഷനെ അമിത് ഷാ പിന്നീട് പ്രഖ്യാപിക്കുമെന്ന്
പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന് പറഞ്ഞു. ഇന്ന് ചേര്‍ന്ന കോര്‍ കമ്മറ്റി യോഗത്തില്‍ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും വി മുരളീധരന് പറഞ്ഞു.
നേരത്തെ സംസ്ഥാന അധ്യക്ഷനായി കുമ്മനം രാജശേഖരനെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആര് ബാലശങ്കര്‍ ഉള്‍പ്പടെയുള്ള പേരുകളും ഉയര്‍ന്നു വന്നു.
കേരളം ഭരിക്കുന്ന യു.ഡി.എഫ് സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം തയ്യാറാക്കിയതായി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പറഞ്ഞു.
Discussion about this post