ഡല്‍ഹി: ഡല്‍ഹി വസന്ത് വിഹാറിലുള്ള ക്രിസ്ത്യന്‍ സ്കൂളിലെ സിസിടിവി ക്യാമറ തകര്‍ത്ത നിലയില്‍ കണ്ടെത്തി. ഹോളി ചൈല്‍ഡ് ആക്സിലിയം സ്കൂളിലെ പ്രിന്‍സിപ്പാളിന്റെ ഓഫീസ് മുറിക്ക് സമീപം സ്ഥാപിച്ച ക്യാമറയാണ് തകര്‍ത്തത്. മോഷണശ്രമമാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
മോഷ്ടാക്കള്‍ മുറിക്കുള്ളില്‍ കടന്നതായും പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് മോഷണശ്രമം നടന്നത്. രാവിലെ സ്കൂളിലെത്തിയ വിദ്യാര്‍ഥികളാണ് സംഭവം കണ്ടത്. സ്കൂളിന് ഇന്ന് അവധി നല്കി.
സ്കൂളിനു നേരയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബി.എസ്.ബാസിയെ മോദി വിളിച്ചു വരുത്തി. ആക്രമണത്തിന് പിന്നിലുള്ളവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കാന്‍ മോദി ബാസിയോട് നിര്‍ദ്ദേശിച്ചു. ഈയിടെ പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും മോദി നിര്‍ദ്ദേശിച്ചു.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി എല്‍.സി.ഗോയലിനോടും മോദി ടെലഫോണില്‍ ചര്‍ച്ച നടത്തി. ഡല്‍ഹിയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് അംഗീകരിക്കാനാവല്ലെന്ന് പറഞ്ഞ മോദി, സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ട നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്കി.
Discussion about this post