ഡല്‍ഹി: ഡല്‍ഹിയിലെ ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ രണ്ട് വിദ്യാര്‍ഥികളെ അല്‍ ഖ്വെയ്ദ റിക്രൂട്ട് ചെയ്തതായി വെളിപ്പെടുത്തല്‍. അല്‍ഖ്വെയ്ദയുടെ ഉപ സംഘമായ അല്‍ഖ്വെയ്ദ ഇന്‍ ഇന്ത്യന്‍ സബ് കോണ്ടിനെന്റാണ് ( എ.ക്യു.ഐ.എസ് ) ഇവരെ റിക്രൂട്ട് ചെയ്തത്. ഇവര്‍ ഇപ്പോള്‍ പാക് -അഫ്ഗാന് മേഖലയിലെ നോര്‍ത്ത് വസീരിസ്ഥാനില്‍ പരിശീലനത്തിലാണെന്നും പറയപ്പെടുന്നു.
ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത എ.ക്യു.ഐ.എസ് കമാന്‍ഡര്‍ മൊഹമ്മദ് ആസിഫില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്. രഹാന്. ഷാര്‍ജീല്‍ എന്നിവരാണ് റിക്രൂട്ട് ചെയ്യപ്പെട്ടത്. ഡല്‍ഹി നഗരത്തിലും, ഉത്തര്‍പ്രദേശിലെ സാംബല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് രണ്ടുപേരും.
അതേ സമയം എ.ക്യു.ഐ.എസ് ബന്ധത്തിന്റെ പേരില്‍ ഷാര്‍ജീലിന്റെ ബന്ധുവിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സാഫിര്‍ എന്നയാളാണ് അറസ്റ്റിലായത്.
മൊഹമ്മദ് ആസിഫും, സാഫിറും തമ്മില്‍ ദീര്‍ഘകാല ബന്ധമുണ്ടായിരുന്നു. സാഫിറാണ് തന്റെ ബന്ധുവായ ഷാര്‍ജീലിനെ, ആസിഫിന് പരിചയപ്പെടുത്തുന്നത്. തുടര്‍ന്ന് ഇയാളുടെ പ്രേരണയാല്‍ ഷാര്‍ജീല്‍ എ.ക്യു.ഐ.എസില്‍ ചേരുകയായിരുന്നു. എന്നാല്‍ മറ്റൊരാളായ രഹാനെപ്പറ്റി പോലീസിന് വിവരങ്ങള്‍ കിട്ടിയിട്ടില്ല.
Discussion about this post